കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി കൊല്ലം കോര്‍പ്പറേഷന്‍, ഐ ടി ആര്‍ സി, ശുചിത്വമിഷന്‍ തുടങ്ങിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആശ്രാമം ഹോക്കി സ്റ്റേഡിയം-ഗസ്റ്റ് ഹൗസ് റോഡിലാണ് ഐ ടി ആര്‍ സി യിലെ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടുന്ന ടീം ശുചീകരണം നടത്തിയത്.

ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ കോര്‍പ്പറേഷന്റെ  എം  സി എഫിലേക്ക് മാറ്റി. നിരന്തരമായ ബോധവത്കരണത്തിലൂടെയും ശുചീകരണത്തിലൂടെയും മാത്രമേ മാലിന്യ മുക്തമായ ജില്ലയെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍ പറഞ്ഞു.