തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് വി.എച്ച്.എസ്.ഇയിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം  അഡ്വക്കേറ്റ് ബി. സത്യൻ എം.എൽ.എ നിർവഹിച്ചു.കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഓഫീസ്, സ്റ്റാഫ്‌റൂം, ക്ലാസ് മുറികൾ എന്നിവയടക്കം നാല് മുറികളാണ് കെട്ടിടത്തിലുള്ളത്.

സ്‌കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 10 പ്ലാസ്റ്റിക് കുപ്പിക്ക് രണ്ട് ഗപ്പി മീൻ എന്ന പദ്ധതിയുടെയും ഉദ്ഘാടനം അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ നിർവഹിച്ചു. കുട്ടികൾ കൊണ്ടുവരുന്ന 10 പ്ലാസ്റ്റിക് കുപ്പികൾക്ക്  പകരമായി ആയി രണ്ടു ഗപ്പി മീൻ സ്‌കൂളിൽ നിന്നും  നൽകും.


സ്‌കൂൾ പി.ടി.എ. പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ രേഖ ആർ.എസ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. പ്രദീപ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.