കാസർഗോഡ്: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പുനഃ ചംക്രമണത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടിഐയിലും തുടക്കമായി.
പെന്‍ഫ്രണ്ട് പദ്ധതി ഐടിഐയില്‍ എ.ഡി.എം. കെ.അജേഷ്  ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി.രവികുമാര്‍ അധ്യക്ഷത വഹിച്ചു.