കോട്ടയം: ജില്ലയില്‍ 20 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 14 മുതല്‍ 31  വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരപരിധി പാലിച്ചാണ് പുതിയവ അനുവദിക്കുക. പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന സ്ഥലങ്ങള്‍ ചുവടെ. പഞ്ചായത്തുകളുടെ പേര് ബ്രാക്കറ്റില്‍.

കരൂര്‍, ഇടനാട്(കരൂര്‍), മുക്കാലി (പള്ളിക്കത്തോട്), മുണ്ടത്താനം (കങ്ങഴ), പാതാമ്പുഴ (പൂഞ്ഞാര്‍ തെക്കേക്കര),  ഇടമറുക് ഹോസ്പിറ്റല്‍ ജംഗ്ഷന്‍, മേലുകാവ് സെന്‍റര്‍ (മേലുകാവ്), നെടുമണ്ണി (നെടുംകുന്നം), ഓണംതുരുത്ത് (നീണ്ടൂര്‍), ചന്തക്കവല  (കല്ലറ), താമരക്കാട് (വെളിയന്നൂര്‍), ചെറുവള്ളി (ചിറക്കടവ്), അരുവിച്ചാംകുഴി (എരുമേലി), പൂതക്കുഴി (കാഞ്ഞിരപ്പിള്ളി), ഇളംകാട് (കൂട്ടിക്കല്‍), മേവിട (കൊഴുവനാല്‍), പൈക്കാട് (മരങ്ങാട്ടുപിള്ളി), കാരിക്കോട് (മുളക്കുളം), ചേന്നാട് (പൂഞ്ഞാര്‍), വെള്ളികുളം (തീക്കോയി) എന്നിവിടങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാം .

പ്രീഡിഗ്രി /പ്ലസ് ടൂ, തത്തുല്യ അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 18 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന വിദ്യാഭാസ്യ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക്  മുന്‍ഗണന ലഭിക്കും

താല്‍പര്യമുള്ളവര്‍  http://aesreg.kemetric.com    എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.

ഒരാള്‍ക്ക് മൂന്നു സ്ഥലങ്ങളിലേക്ക് അപേക്ഷ നല്‍കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന സ്ഥലത്ത് കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ രേഖ അല്ലെങ്കില്‍ വാടക കരാര്‍ എന്നിവ അപ്ലോഡ് ചെയ്യണം.

ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്‍റ്, അപ്ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡി.ഡി എന്നിവ നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനു മുന്‍പ് കോട്ടയം ഗുഡ്ഷെഡ്  റോഡിലുള്ള അക്ഷയ ജില്ലാ  പ്രൊജക്റ്റ് ഓഫീസില്‍ നേരിട്ട് എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍   www.akshaya.kerala.gov.in

എന്ന വെബ്സൈറ്റിലും 0481 2574477 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും.