തിരുവനന്തപുരം ജില്ലയിലെ പരണിയം ഗവ. വി.എച്ച്.എസ്.എസിലെ വൊക്കേഷണൽ ഹയർസെക്കണ്ടറി (എൻ.എസ് .ക്യു.എഫ്) വിഭാഗത്തിൽ  എൻട്രപ്രണർഷിപ് ഡെവലപ്പ്‌മെന്റ് എന്ന വിഷയത്തിൽ ഒഴിവുള്ള  നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എം.കോം/എം.എ(ബിസിനസ് എകണോമിക്‌സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോർപ്പറേഷൻ (കേരള അഗ്രിക്കൾച്ചറൽ  യൂണിവേഴ്‌സിറ്റിയിൽ  നിന്നും നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 18ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. കൂടൂതൽ വിവരങ്ങൾക്ക് 9809385113.