തിരുവനന്തപുരം, ഇടുക്കി, തൃശൂർ, പാലക്കാട് കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറങ്ങളിൽ പ്രസിഡന്റ് തസ്തികയിൽ നിയമനത്തിന് പരിഗണിക്കുന്നതിനായി ജില്ലാ ജഡ്ജി/റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി/ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുളളവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി അഞ്ച് വർഷം വരെയോ, 65 വയസ്സ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോമിന്റെ മാതൃക പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റിലും സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിലും എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in  ലും ലഭ്യമാണ്.

ജില്ലാ ജഡ്ജി/റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി വിഭാഗത്തിൽപ്പെട്ട അപേക്ഷകൾ അവരുടെ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം, നിശ്ചിത അപേക്ഷാഫോമിൽ കേരള ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കണം.

ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുളളവർ എന്ന വിഭാഗത്തിൽപ്പെട്ട അപേക്ഷകർ അവരുടെ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോമിൽ, നവംബർ എട്ടിന് വൈകിട്ട് അഞ്ചിന് മുൻപ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്. തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. (ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.)
ഹൈക്കോടതി രജിസ്ട്രാറിൽ നിന്നും സർക്കാരിൽ നേരിട്ടും ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.