ചലനവൈകല്യമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും ആധുനിക സഹായ ഉപകരണങ്ങള്‍ വിതരണം  ചെയ്യുന്നതിനുള്ള  സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായിയുള്ള പരിശോധനാ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ എട്ടു വരെ കോട്ടയം ജില്ലാ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോട്ടയം ജില്ലയില്‍ പ്രളയ ബാധിത മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.  സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റീഹാബിലിറ്റേഷന്‍(എന്‍.ഐ.പി.എം.ആര്‍) ആണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സാക്ഷ്യപത്രമുള്ളവരെയാണ് പരിഗണിക്കുക. രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിശദമായ മെഡിക്കല്‍ പരിശോധന നവംബര്‍ നവംബര്‍ 21,22 തീയതികളില്‍ നടക്കും.