ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിന്‍റെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നവംബര്‍ മൂന്നിന് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ്     മത്സരം. എല്‍. പി., യു. പി. വിഭാഗം വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ രാവിലെ 9.30നും ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 12നും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും.
വരയ്ക്കുന്നതിനുള്ള പേപ്പര്‍ നല്‍കും. വരയ്ക്കാനുള്ള മറ്റു സാമഗ്രികള്‍ കൊണ്ടുവരണം. മത്സരാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഫോണ്‍: 9946105965, 9447607360.