ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായി 22ന് തിരുവനന്തപുരം പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും രാവിലെ 9.30 മുതൽ ഉപന്യാസ മത്സരം നടക്കും. കൃഷി, മണ്ണ് അനുബന്ധ വിഷയങ്ങളിൽ രാവിലെ 11 മുതൽ ക്വിസ് മത്സരം നടക്കും. ഒന്നാം ക്ലാസ് മുതൽ കോളേജ് വിദ്യാർഥികൾവരെയുള്ളവർക്ക് ഉച്ചയ്ക്ക് രണ്ടിന് വാട്ടർ കളർ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കും.

വിദ്യാർഥികൾ 19ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം.  മത്സരത്തിനെത്തുന്നവർ തിരിച്ചറിയൽരേഖ കൊണ്ടുവരണം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും മണ്ണ് ദിനമായ ഡിസംബവർ അഞ്ചിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. രജിസ്‌ട്രേഷന്: മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ ഡയറക്ടറേറ്റ്, സെന്റർ പ്ലാസ ബിൽഡിംഗ് 3 & 4 ഫ്‌ളോർ, വഴുതക്കാട്, തിരുവനന്തപുരം – 14. ഫോൺ: 0471-2339899, 2339800, 2339292. ഇ-മെയിൽ: soildirector@gmail.com.