തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന വോട്ടർ പരിശോധന പരിപാടി 30 വരെ നീട്ടി.  2020 ഒക്‌ടോബർ ഒന്ന് യോഗ്യതാ തിയതിയായി നിശ്ചയിച്ച് പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 16ലേക്ക് മാറ്റി.  പൊതുജനങ്ങൾക്ക് ഡിസംബർ 16 മുതൽ 2020 ജനുവരി 15 വരെ അവകാശങ്ങളും ആക്ഷേപങ്ങളും ഫയൽ ചെയ്യാം.

ഫെബ്രുവരി ഏഴിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.  സമ്മതിദായക പട്ടികയിലെ വിവരങ്ങൾ എല്ലാവരും പരിശോധിച്ച് ഉറപ്പുവരുത്തണം.  എൻവിഎസ്പി പോർട്ടൽ, വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്, അക്ഷയ കേന്ദ്രം/ കോമൺ സർവീസ് സെന്റർ, താലൂക്ക് ഓഫീസുകളിലെ വോട്ടർ സഹായ കേന്ദ്രം എന്നിവിടങ്ങളിൽ സമ്മതിദായക പട്ടികയിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.