മൃഗസംരക്ഷണ വകുപ്പും എസ്.പി.സി.എ യും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ജന്തുക്ഷേമ പക്ഷാചരണം മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം. നൗഷാദ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ചെറുവരുമാനവും നേടുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍ മൃഗക്ഷേമ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.കെ. തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, എസ്.പി.സി.എ സെക്രട്ടറി ഡോ. പി. ബാഹുലേയന്‍, പ്രിന്‍സിപ്പല്‍ ഉഷ, പി.ടി.എ പ്രസിഡന്റ് എ.ഡി. അനില്‍കുമാര്‍, ബി.എസ്. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍  അരുമ മൃഗപരിപാലനം കാവലും കരുതലും എന്ന വിഷയത്തില്‍ ക്ലാസുകളും നടന്നു.