തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ ഹോമിയോപ്പതിക് കണ്‍സള്‍ട്ടന്റ് ആയി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജനുവരി 23ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.
യോഗ്യത : ബി.എച്ച്.എംഎസ്, എം.ഡി (ഹോമിയോ), പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലുള്ള പ്രവൃത്തിപരിചയം അഭിലഷണനീയം.  താല്പര്യമുള്ള വനിത ഡോക്ടര്‍മാര്‍ യോഗ്യതയും വയസും തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം.