ജനങ്ങളുടെ ആനുകൂല്യം വെട്ടിക്കുറക്കില്ല: ധനമന്ത്രി 
കണ്ണൂർ: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. പി എം എ വൈ-ലൈഫ് എല്ലാവർക്കും ഭവനം-2022 പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ  നിർമ്മാണം പൂർത്തിയാക്കിയ ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര ഹൈവേയുടെ നിർമ്മാണ  പ്രവൃത്തികൾ  വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 250 ഭവനങ്ങളുടെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവുമാണ് ചടങ്ങിൽ നടന്നത്.ഹരിതഭവന പുരസ്കാരം,  പദ്ധതിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ,  സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു.
അഡ്വ.സണ്ണി ജോസഫ്  എം എൽ എ   അദ്ധ്യക്ഷനായി. ഇരിട്ടി നഗരസഭാ ചെയർമാൻ പി പി അശോകൻ, വൈസ് ചെയർപേഴ്സൺ കെ സരസ്വതി,  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ ടി റോസമ്മ, പി എ എം വൈ ലൈഫ്- സോഷ്യൽ ഡെവലപ്മെന്റ്  സ്പെഷ്യലിസ്റ്റ്  ലീന അഗസ്റ്റിൻ, നഗരസഭാ പ്രതിനിധികൾ പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി  പ്രതിനിധികൾ എന്നിവർ സംസാരിച്ചു