വാളയാര്‍ പദ്ധതി പ്രകാരം നവംബര്‍ 30 മുതല്‍ ജലവിതരണം ആരംഭിക്കാന്‍ പദ്ധതി ഉപദേശക സമിതി യോഗം തീരുമാനിച്ചു. 11 ദിവസത്തെ ഒന്നാംഘട്ട ജല വിതരണം നടത്തി ഇടവേളകള്‍ നല്‍കി പരമാവധി ജലവിതരണം ദീര്‍ഘിപ്പിച്ചു നല്‍കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ 35 ദിവസത്തെ വിതരണത്തിന് ആവശ്യമായ ജലം ലഭ്യമാണ്.

ഒന്നാംഘട്ട ജലവിതരണത്തിന് ശേഷം ഉപദേശക സമിതി വീണ്ടും ചേര്‍ന്ന് രണ്ടാംഘട്ട ജലവിതരണ തീയതി തീരുമാനിക്കും. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും ജലവിതരണം കാര്യക്ഷമമാക്കും. യോഗത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. അരുണ്‍ അധ്യക്ഷനായി. പദ്ധതി ഉപദേശ സമിതി അംഗങ്ങളായ എന്‍. ബാബു, ഡി. രമേശ്, പ്രദീപ്കുമാര്‍, അസി.എന്‍ജിനീയര്‍മാരായ കെ.ദേവനാരായണന്‍, എം.സാജിത, ഓവര്‍സിയര്‍ മാരായ വി ബാലചന്ദ്രന്‍, വി.അമ്പിളി പങ്കെടുത്തു.