ബി.ഫാം ലാറ്ററൽ എൻട്രി കോഴ്‌സിൽ കോഴിക്കോട്, കോട്ടയം സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ അതത് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ 29ന് രാവിലെ 11ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള കേരള ബി.ഫാം(ലാറ്ററൽ എൻട്രി) കോഴ്‌സിന്റെ റാങ്ക് ലിസ്റ്റിൽ നിന്നാണ് അലോട്ട്‌മെന്റ് നടത്തുക.

യോഗ്യത തെളിയിക്കുന്നതിനാവശ്യമായ പ്രോസ്‌പെക്ടസ് പ്രകാരമുള്ള അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധരേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെയാണ് അലോട്ട്‌മെന്റിൽ പരിഗണിക്കുക. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 30ന് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. കോളേജ് മാറ്റം സ്‌പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. സ്‌പോട്ട് അലോട്ട്‌മെന്റിന്റെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ www.kerala.gov.in     ൽ ലഭിക്കും.