തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ പി.ജി.ഡിപ്ലോമ (ആയുർവേദ) കോഴ്‌സിന് രസശാസ്ത്ര & ഭൈഷജ്യകല്പ്പന വിഭാഗത്തിൽ ഒഴിവുളള ഒരു സിറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർ പുതുതായി അപേക്ഷ ക്ഷണിച്ച് തയ്യാറാക്കിയ സപ്ലിമെന്ററി പി.ജി.ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം.

അപേക്ഷകർ പി.ജി. ഡിപ്ലോമ (ആയുർവേദ) – 2019 പ്രോസ്‌പെക്ടസ് ക്ലോസ് 9.3 പ്രകാരമുളള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം, നേരിട്ട് നവംബർ 30ന് രാവിലെ പത്തിനും ഉച്ചയ്ക്ക് 12.30നും മദ്ധ്യേ പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം. കൃത്യസമയത്ത് ഹാജരാകാത്ത അപേക്ഷകരെ പരിഗണിക്കില്ല.