മണക്കാട്  ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മ്മം ചിറ്റൂര്‍ ഗവ.എല്‍.പി. സ്‌കൂളില്‍ നടന്നു. താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു.

ഇതോടൊപ്പം 2018 – 19, 2019 – 20 വര്‍ഷങ്ങളില്‍ മണക്കാട് ഗ്രാമ പഞ്ചായത്തില്‍ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുളളവരെ ആദരിയ്ക്കുന്ന ചടങ്ങും നടത്തി.  പി.ജെ ജോസഫ് എം.എല്‍.എ   അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വത്സ ജോണ്‍ സ്വാഗതം അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി.  തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് മികച്ച കര്‍ഷകരെ ആദരിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്.ബി, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വിേñജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.