കാക്കനാട്; ഡിമെന്‍ഷ്യാ രോഗബാധിതര്‍ക്ക് ശരിയാ ചികിത്സയും അവരോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റവും കൊണ്ടുവരുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സെന്റെര്‍ ഫോര്‍ ന്യൂറോസയന്‍സ് ഉദ്യമവുമായ പ്രജ്ഞയും സംയുക്തമായി ഉദ്‌ബോധ് എന്ന പദ്ധതി നടപ്പിലാക്കുന്നു. ശൈശവാസ്ഥയില്‍ ലഭിക്കുന്ന അതേ സ്‌നേഹവും കരുതലും സമൂഹത്തിലെ മുതിര്‍ന്നവര്‍ക്ക് ഉറപ്പാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

ജീവിത ദൈര്‍ഘ്യം കൂടിവരുന്ന കാലത്ത് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും കൂടി വരികയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡിമെന്‍ഷ്യാ അഥവാ മേധാക്ഷയ രോഗം. രോഗബാധിതരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താതെ അവരെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ഉദ്‌ബോധ് ഈ മാസം രണ്ടിന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഡിമെന്‍ഷ്യാ നഗരമായി കൊച്ചിയെ മാറ്റാന്‍ ഉദ്‌ബോധ് പദ്ധതി ലക്ഷ്യമിടുന്നു.