കാക്കനാട്: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനാ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗ്സ്ഥര്‍ സംയുക്തമായാണ് ആഴ്ചയില്‍ മൂന്ന്് ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്. വിദ്യാലയ പരിപസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വി്ല്‍പ്പന, പൊതുസ്ഥലങ്ങളിലെ പുകവലി, മറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവയ്‌ക്കെതിരെ സ്‌ക്വാഡ് നടപടി സ്വീകരിക്കും.

എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുകയില നിയന്ത്രണ സമിതി യോഗം നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കെതിരെയും പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെയും വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. യോഗത്തിന് ശേഷം ജില്ലാതല പരിശോധനാ സ്‌ക്വാഡിന്റെ ഫ്‌ളാഗ് ഓഫ് എ.ഡി.എം നിര്‍വ്വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചയില്‍മൂന്ന് ദിവസം സ്‌ക്വാഡ് പരിശോധന നടത്തും.
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കേരള വോളന്ററി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി. ഇട്ടി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സവിത, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ രണ്‍ദീപ് സി.ആര്‍, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, വിവിധ തദ്ദേശഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, ജില്ലാ റെസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.