സാമൂഹിക മാറ്റത്തിലൂടെ എയ്ഡ്‌സ് ഉന്മൂലനം സാധ്യമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടന്ന  ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 30 വര്‍ഷമായി  ഇന്ത്യയില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നുണ്ട്. ഇതിലൂടെ എയ്ഡ്‌സ് ബാധിതരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ സമൂഹത്തിന് കഴിഞ്ഞു. എയ്ഡ്‌സ് എന്ന പകര്‍ച്ചവ്യാധിയുടെ വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ നേട്ടമാണ്. എയ്ഡ്‌സ് രോഗ ബാധിതര്‍ക്കായി  സൗജന്യമായി മരുന്നുകള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ സര്‍ക്കാര്‍  നല്‍കുന്നുണ്ട് .എയ്ഡ്‌സ് ബാധിതര്‍ക്കായി പ്രത്യേക പരിചരണ കേന്ദ്രം നിര്‍മ്മിക്കാനുള്ള  പദ്ധതി തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ലോക എയ്ഡ്‌സ് ദിനാചരണം  ജില്ലാതല ഉദ്ഘാടനം  മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിക്കുന്നു

ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, ഗവ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും മുനിസിപ്പല്‍  ടൗണ്‍ ഹാളിലേക്ക് എയ്ഡ്‌സ് നിയന്ത്രണ ബോധവല്‍ക്കരണ പദയാത്ര നടത്തി. പദയാത്ര  ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി സജു കെ എബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്തു.

ലോക എയ്ഡ്‌സ് ദിനാചരണം  ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, ഗവ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും മുനിസിപ്പല്‍  ടൗണ്‍ ഹാളിലേക്ക് നടത്തിയ എയ്ഡ്‌സ് നിയന്ത്രണ ബോധവല്‍ക്കരണ പദയാത്ര ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി സജു കെ എബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. പരിപാടിയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. സെല്‍വരാജ് അധ്യക്ഷനായി. എച്ച്‌ഐവി അണുബാധിതരായ ഗര്‍ഭിണികളെ ശുശ്രൂഷിക്കുന്ന  പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ശ്രീജ വി. ചന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന  പാലക്കാട് അസി. കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഡോ.ശ്രീജക്ക് ഉപഹാരം നല്കി. 2006 മുതല്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഡോ.ശ്രീജ സേവനമനുഷ്ഠിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലോക എയ്ഡ്‌സ് ദിനാചരണം  ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടമൈതാനിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്.

ഡെപ്യൂട്ടി ഡിഎംഒ ഡോ.നാസര്‍, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍  എ. കെ. അനിത, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ പി. കെ. ജയശ്രീ, ഡോ. ജയന്തി, സുനില്‍കുമാര്‍, ലയണ്‍ സുരക്ഷാ പ്രോജക്ട് ഡയറക്ടര്‍ വിജയകുമാര്‍, സുമതി, ഡോ.ബി.ദീപ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.