ദേശീയ പാതകളുടേയും മറ്റു പ്രധാന റോഡുകളുടേയും വശങ്ങളിലായി സ്ഥിതി ചെയ്യുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലേക്ക് ബസുകള്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ നിന്ന് നാണയത്തുട്ടുകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നത് റോഡപകടങ്ങള്‍ക്കും മറ്റു വാഹന യാത്രികര്‍ക്ക്  ബുദ്ധിമുട്ടുകള്‍ക്കും കാരണമാവുന്നു. പ്രസ്തുത വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അശ്രദ്ധവും അപകടകരവുമായ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും ആരാധനാലയങ്ങളില്‍ നാണയത്തുട്ടുകള്‍ സമര്‍പ്പിക്കുന്നതിന് മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.