ജീവിത ശൈലി രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജിം സെന്ററുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  യോഗം ചേര്‍ന്നു. വ്യായാമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കായിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അഞ്ച് ജിം സെന്ററുകളാണ് പ്രാരംഭഘട്ടത്തില്‍ സ്ഥാപിക്കുക. ജില്ലയിലെ മൂന്ന് നഗരസഭകളിലും കലക്ടറേറ്റിലും ജില്ലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രദേശത്തുമാണ് സ്ഥാപിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ.പി. റീത്ത, ഡെപ്യൂട്ടി ഡിഎംഒ സെല്‍വരാജ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.