സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് & ആർട്‌സിന്റെ പുതിയ ഡയറക്ടറായി ശങ്കർ മോഹൻ നിയമിതനായി. ദീർഘകാലം ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിന്റെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടിയ അദ്ദേഹം എം.ടി. യുടെ മഞ്ഞ്, വീണപൂവ് തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശങ്കർമോഹൻ കെ.എസ്.എഫ്.ഡി.സി സ്ഥാപക ചെയർമാനായിരുന്ന പി.ആർ.എസ് പിള്ളയുടെ മകനാണ്.