എറണാകുളം: ലോകഭിന്ന ശേഷി ദിനാചരണത്തിൽ      റോട്ടറി പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച കളക്ടറോടൊപ്പം റൈഡ് നടത്തിയ വിദ്യാർത്ഥി നിയ ഫാത്തിമ ഹാപ്പി. സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് മടങ്ങുന്നതിന് മുൻപായി വിദ്യാർത്ഥികളിൽ ഒരാൾക്ക് കാറിൽ തന്നോടൊപ്പം സഞ്ചരിക്കാൻ അവസരം നൽകാമെന്നും അത് അവർക്ക് സന്തോഷമാവില്ലേയെന്നും കളക്ടർ.
പ്രായം കുറഞ്ഞ വിദ്യാർത്ഥികളിലൊരാളായ നിയാ ഫാത്തിമയ്ക്കാണ് കളക്ടറോടൊപ്പം സഞ്ചരിക്കാൻ അവസരം കിട്ടിയത്. ചെറായി ഗേറ്റ് വേ റോഡിലൂടെ സഞ്ചരിച്ച് സ്കൂളിൽ നിയ ഫാത്തിമയെ തിരിച്ച് എത്തിച്ചപ്പോൾ കൂട്ടുകാരോടൊപ്പം കഴിക്കാൻ ഒരു പായ്ക്കറ്റ് മിഠായി കൂടി വാങ്ങി നൽകി. സ്കൂൾ ആരംഭിച്ച കാലം മുതലുള്ള അധ്യാപികയായ ജെസ്സി ടൈറ്റസ് നിയ ഫാത്തിമയ്ക്ക് കൂട്ടായി കളക്ടറോടൊപ്പം കാറിൽ സഞ്ചരിച്ചു. അധ്യാപികയുടെ മടിയിലിരുന്നാണ് നിയ ഫാത്തിമ യാത്ര ചെയ്തത്. ചെറായി ഗേറ്റ് വേ റോഡിലൂടെ സഞ്ചരിച്ച്  സന്തോഷത്തോോടെയാണ് പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ മുറ്റത്ത്  നിയ ഫാത്തിമ തിരിച്ചെത്തിയത്.