നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കാമ്പസില്‍ നടത്തുന്ന ജോബ്‌ഫെയറില്‍ ഐ.ടി സാങ്കേതിക മേഖലയിലെയും ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അഡൈ്വര്‍ടൈസിംഗ്, മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള 5000ലേറെ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികളും ഉദ്യോഗദായകരും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458, 2422452, 2464498, 2421630.