ശബരിമല സന്നിധാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗാനാര്‍ച്ചന. ചൊവ്വാഴ്ച സായം സന്ധ്യയില്‍ ശ്രീ ധര്‍മശാസ്ത ഓഡിറ്റോറിയത്തിലാണ് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേട്ട് എം.പി വിനോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മലയാളത്തിലെ പ്രശസ്തമായ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചത്. ഡ്യൂട്ടി മജിസ്‌ട്രേട്ടിന്റെ സ്‌പെഷല്‍ സ്‌ക്വാഡിലുള്ള വിവിധ വകുപ്പ് ജീവനക്കാരായ സന്തോഷ് ജി.നാഥ്, ഷിനോയ് ഇ ജ, കൃഷ്ണകുമാര്‍ കെ.പി. രാധാകൃഷ്ണന്‍, കൃഷ്ണകുമാര്‍ ആര്‍ , വിഭിന്‍ കെ, ചിത്രലാല്‍, ബാബു കെ. ജോര്‍ജ്, എം. മനോജ്, സുനില്‍ കെ.കെ , അനില്‍ സി.എസ് എന്നിവരാണ് ഗാനാര്‍ച്ചനയില്‍ പങ്കെടുത്തത്.