2019 ലെ പത്താംതര തുല്യതാപരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങളിൽ പത്തിൽ താഴെ പരീക്ഷാർഥികൾ രജിസ്റ്റർ ചെയ്തവ റദ്ദ് ചെയ്തു. ഈ സെന്ററുകളിൽ രജിസ്റ്റർ ചെയ്ത പരീക്ഷാർഥികളെ അടുത്തുളള പരീക്ഷാസെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. റദ്ദ് ചെയ്ത പരീക്ഷാകേന്ദ്രങ്ങളുടെയും കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതുന്നതിനായി അനുവദിച്ച കേന്ദ്രങ്ങളുടെയും വിവരങ്ങൾ www.keralapareekshabhavan.in ൽ ലഭിക്കും.