ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോറിറ്റീസ് (2019-20) സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും സ്വീകരിച്ച ഫ്രഷ്/റിന്യൂവൽ അപേക്ഷകളിൽ ഇൻസ്റ്റിറ്റ്യൂട്ട്തല ഓൺലൈൻ വെരിഫിക്കേഷൻ/റീ വെരിഫിക്കേഷൻ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബർ പത്ത് വരെ നീട്ടി.

വിദ്യാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ലഭിച്ച കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ട്തല നോഡൽ ഓഫീസർമാർ ഡിസംബർ പത്തിനുളളിൽ സ്‌കോളർഷിപ്പ് അപേക്ഷകളുടെ വെരിഫിക്കേഷൻ/റീ വെരിഫിക്കേഷൻ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വെബ്‌സൈറ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫൈൽ ലോഗിൽ മുഖേന ചെയ്യണമെന്ന് സംസ്ഥാന നോഡൽ ഓഫീസർ അറിയിച്ചു. സ്‌കോളർഷിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2306580, 9446780308, 9446096580. ഇമെയിൽ postmatricshoarship@gmail.com.