കൊച്ചി: മഹാരാജാസ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ മൂന്ന് ദേശീയ സയൻസ് അക്കാദമികൾ സംയുക്തമായി ക്വാണ്ടം ഡോട്സ് എന്ന വിഷയത്തിൽ 23, 25 തീയതികളിൽ പ്രഭാഷണ ശിൽപ്പശാല സംഘടിപ്പിക്കുന്നു. വിവിധ ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും അധ്യാപകരും ശിൽപ്പശാലയിൽ പ്രഭാഷണം നടത്തും. രസതന്ത്ര, ഭൗതികശാസ്ത്ര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9446203836, 9447102517.