ജില്ലാ കളക്ടര്‍ നടത്തിയ ഹോസ്ദുര്‍ഗ് താലൂക്ക് തല അദാലത്തില്‍ മൊത്തം 117 പരാതികള്‍ സ്വീകരിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത്  ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ നടത്തിയ പരാതി പരിഹാരഅദാലത്തിലാണ് വിവിധ വകുപ്പുകളിലായി ഇത്രയും പരാതികള്‍ പരിഗണിച്ചത്. ജില്ലയില്‍ ഈ വര്‍ഷം നടത്തിയ ആദ്യത്തെ താലൂക്ക്തല അദാലത്തായിരുന്നു ഇവിടെ നടന്നത്.
ഇന്നലെ മാത്രം ലഭിച്ചത് 50 പരാതികളാണ്. 68 പരാതികള്‍ ഈ മാസം 12 വരെ വരെ ലഭിച്ചിരുന്നു. അതില്‍ 48 അപേക്ഷകള്‍ റവന്യു വകുപ്പുമായും ഇരുപതെണ്ണം മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ടതായിരുന്നു.അങ്ങനെ മൊത്തം 118 പരാതികളാണ് പരിഗണിച്ചത്. ഭൂരിഭാഗം പരാതികളിലും പരിഹാരമുണ്ടാക്കി. ബാക്കിയുള്ളത് നടപടികള്‍ക്കായി വിവിധവകുപ്പുകള്‍ക്ക് കൈമാറി.  എഡിഎം:എന്‍. ദേവീദാസ്, ആര്‍ ഡിഒ സി ബിജു, ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) കെ.രവികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍(എന്‍ഡോസള്‍ഫാന്‍ സെല്‍ ) അബ്ദുറഹ്മാന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍പിള്ള, എല്‍ ആര്‍ തഹസില്‍ദാര്‍ (ഭൂരേഖ) രാജലക്ഷ്മി, കാസര്‍കോട് ലാന്‍ഡ് ട്രിബൂണല്‍ തഹസില്‍ദാര്‍  പി.കുഞ്ഞിക്കണ്ണന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍  പങ്കെടുത്തു.