ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ സ്റ്റാഫ് നെഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. സ്റ്റാഫ് നെഴ്‌സിന് ജി.എന്‍.എം/ബി.എസ്.സി നെഴ്‌സിങും ബി.സി.സി.പി.എന്‍ കോഴ്‌സും കേരളാ നെഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. പ്രതിമാസം 13900 രൂപ വേതനം ലഭിക്കും. ഫിസിയോതെറാപ്പിസ്റ്റിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രതിമാസം 16,800 രൂപ വേതനം ലഭിക്കും. രണ്ട് ഒഴിവുകളിലേക്കുമുളള അപേക്ഷകര്‍ക്ക് 2018 ജനുവരി 20 ന് 40 വയസ്സ് കവിയരുത്.
അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയക്കണം. കവറിനു പുറത്ത് ‘Application for the Post of Palliative Care Physiotherapist/Staff Nurse’ എന്നെഴുതണം. അപേക്ഷ ഫെബ്രുവരി അഞ്ച് വൈകീട്ട് അഞ്ചിനകം ജില്ല പ്രൊഗ്രാം മാനെജര്‍, ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) ഒന്നാം നില, പഴയ കുട്ടികളുടെ വാര്‍ഡ്, ജില്ലാ ആശുപത്രി, പാലക്കാട്-678001 വിലാസത്തില്‍ രജിസ്റ്റേര്‍ഡ്/സ്പീഡ് പോസ്റ്റ് ലഭിക്കണം. നേരിട്ട് നല്‍കുന്നവര്‍ രസീത് കൈപ്പറ്റണം. വിശദവിവരങ്ങള്‍ arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍-0491- 2504695.