സർക്കാർ വകുപ്പുകളിലും വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലും കാലാനുസൃതമായി ഭേദഗതി ചെയ്ത നിയമങ്ങൾ/ചട്ടങ്ങൾ എന്നിവയ്ക്കനുസൃതമായി വിവിധ ആവശ്യങ്ങൾക്കുളള അപേക്ഷാ ഫോറങ്ങൾ ലളിതമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകി. സങ്കീർണമായ അപേക്ഷ ഫോമുകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.