നിയമനങ്ങൾ
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഇഷിതാ റോയിയെ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിന് ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറിയുടെയും കെ.എഫ്.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെയും അധികചുമതല നൽകാൻ തീരുമാനിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഴുവൻ സമയ കമ്മീഷണറായി നിയമിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടർ ബി.എസ്. തിരുമേനിയുടെ സേവനം ദേവസ്വം വകുപ്പിന് വിട്ടു നൽകാൻ തീരുമാനിച്ചു.

രജിസ്‌ട്രേഷൻ ഐ.ജി എ.അലക്‌സാണ്ടറിന് ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെയും ഹൗസിംഗ് കമ്മീഷണറുടെയും അധിക ചുമതല നൽകാൻ തീരുമാനിച്ചു.

കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കറിന് കൃഷി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയ 14 – ഇ എന്ന വ്യവസ്ഥയും അനുബന്ധവിഷയങ്ങളും പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ ജസ്റ്റിസ്. കെ.കെ ദിനേശനെ ഏകാംഗ കമ്മീഷനായി നിയമിക്കാൻ തീരുമാനിച്ചു.

പഴയകാല മലബാർ പ്രദേശത്തെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം ഭൂവുടമസ്ഥന് നഷ്ടപരിഹാരം നൽകാതെ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനുള്ള കേരള മിനറൽസ് ( വെസ്റ്റിംഗ് ഓഫ് റൈറ്റ്‌സ്) ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കോട്ടയം ജില്ലയിലെ മരങ്ങാട്ടു പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദേ്യാഗസ്ഥർ കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവിന്റെ മരണം സംബന്ധിച്ച കേസ് സി.ബി.ഐ അനേ്വഷണത്തിനു വിടാൻ തീരുമാനിച്ചു. സിബിയുടെ മരണത്തെക്കുറിച്ച് അനേ്വഷിക്കാൻ സർക്കാർ നിയോഗിച്ച ശ്രീവല്ലഭൻ കമ്മീഷന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സി.ബി.ഐ അനേ്വഷണത്തിന് തീരുമാനമെടുത്തത്.

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച എം.എസ്.പി ബറ്റാലിയനിലെ കോൺസ്റ്റബിൾ സി.കെ. ബിജുവിന്റെ ആശ്രിതർക്ക് മുൻഗണനാക്രമം മറികടന്ന് ആശ്രിത നിയമനം നൽകാൻ തീരുമാനിച്ചു.

11-ാം ശമ്പള പരിഷ്‌കരണത്തിന്റെ പ്രവർത്തനത്തിന് 14 തസ്തികകൾ ധനകാര്യ വകുപ്പിൽ സൃഷ്ടിക്കാൻ തീരുമാനിച്ചു.

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ സുധാ കലയുടെ മകൾ ഹരിഷ്മയ്ക്ക് തുടർ ചികിത്സയ്ക്ക് 3.12 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകാൻ തീരുമാനിച്ചു.