വനം വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 118/17) തസ്തികയുടെ തിരഞ്ഞെടുപ്പിന് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 29 രാവിലെ 6 മണിക്ക് കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്തും.  പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി നിഷ്‌കര്‍ഷിച്ച തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം ആറ് മണിക്കു മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം
  പി.എന്‍.എക്‌സ്.252/18