വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് -2 (എല്‍.ഡി.വി) (എന്‍.സി.എ -609/15 വിശ്വകര്‍മ്മ, മലപ്പുറം) 611/15 (ഒ.എക്‌സ്, കണ്ണൂര്‍), 613/15 (ഈഴവ/തിയ്യ/ബില്ലവ – കോഴിക്കോട്), 614/15 (മുസ്ലീം, മലപ്പുറം – കോഴിക്കോട്) തസ്തികകളുടെ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) നാളെ (ജനുവരി 23) കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍ ക്യാമ്പ് മൈതാനത്ത് രാവിലെ ആറ് മുതല്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് പര്‍ട്ടികുലേര്‍സ് എന്നിവ സഹിതം കൃത്യ സമയത്ത് ഹാജരാവണം.
     പി.എന്‍.എക്‌സ്.253/18