നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.  കേരളത്തിലെ പാറക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും തെളിവെടുക്കും. കുമരനല്ലൂര്‍, കീഴാരിയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.