സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക്  വിപണി കണ്ടെത്തി സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലാതലത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. സംരംഭകര്‍ തയ്യാറാക്കുന്ന  ഉത്പ്പന്നങ്ങള്‍ പരിചയപ്പെടാനും ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാനും മേളയിൽ
അവസരമുണ്ട്.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ –
ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വന്ന നിയമഭേദഗതികള്‍, സംരംഭകര്‍ക്കായുള്ള സ്‌കീമുകള്‍, ലൈസന്‍സുകള്‍ ഓണ്‍ലൈന്‍ ആയി കരസ്ഥമാക്കാന്‍ നിലവില്‍വന്ന ‘KSWIFT’ പോര്‍ട്ടല്‍ എന്നിവ പരിചയപ്പെടാനുള്ള അവസരവും മേളയിലുണ്ട്.

ഡി ഐ സി മാനേജര്‍ ഐ ഗിരീഷ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്‌ഐഎ പ്രസിഡന്റ് എ വി സുനില്‍നാഥ്, യൂണിയന്‍ ബാങ്ക് കോഴിക്കോട് റീജിണല്‍ ഹെഡ്  ഡി മഹേശ്വരയ്യ, കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ ടി ആനന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ രാജീവ് സ്വാഗതവും അസി. ജില്ലാ വ്യവസായ ഓഫീസര്‍ പി ശാലിനി നന്ദിയും പറഞ്ഞു. മേള 27ന് സമാപിക്കും.