മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ ബ്ലോക്കിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. രാത്രികാല അടിയന്തിര വെറ്ററിനറി സേവനം നൽകുന്നതിനായി കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജനലും പകർപ്പും സഹിതം നിശ്ചിത ദിവസം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2563726