കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭൂജാലതിഷ്ഠിത ചെറുകിട കുടിവെള്ള പദ്ധതി  ഐ ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ആറ് പ്രദേശങ്ങളിൽ ഭൂജല വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജലക്ഷാമം നേരിടുന്ന 23 കുടുംബങ്ങൾക്ക് ഇതിലൂടെ പരിഹാരമാകും.

ജലത്തിന്റെ സ്രോതസ്സ് കണ്ടെത്തി അതിലെ ജലം ശേഖരിച്ച് കുടിവെള്ള ദൗർലഭ്യം നേരിടുന്ന പ്രദേശവാസികൾക്ക് വിതരണം ചെയ്യും. പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ സംഘടിപ്പിച്ച പരുപാടിയിൽ വാർഡ് മെമ്പർ ശശികല അധ്യക്ഷയായി. ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദീൻ, ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജേഷ്. എസ്. ആർ എന്നിവർ പങ്കെടുത്തു.