കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31 ന് വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്‌സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-വർഗ സംവരണം പത്ത് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണിത്. ഇത് സംബന്ധിച്ച നൂറ്റി ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണ് പ്രത്യേക സമ്മേളനത്തിൽ സഭ പരിഗണിക്കുക.