കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ-ബിരുദാനന്തര ഗവേഷണ രസതന്ത്ര വിഭാഗം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ധനസഹായത്തോടു കൂടി ജനുവരി 23, 25 തീയതികളിലായി ക്വാണ്ടം ഡോട്ട്സ് (Quantum Dsto) എന്ന പേരിലായി നടത്തുന്ന പ്രഭാഷണ ശിൽപ്പശാല രാവിലെ ഒമ്പതിന് കുസാറ്റ് വൈസ് ചാൻസിലർ ഡോ.ജെ.ലത ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ രസതന്ത്ര വിഭാഗം മേധാവി ഡോ. മായ കെ.എസ് സ്വാഗതവും കോളേജ് ഗവേഷണിംഗ് കൗൺസിൽ ചെയർമാൻ പ്രൊഫ: പി.കെ.രവീന്ദ്രൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, ഡോ.എം.എസ്. മുരളി, കോളേജ് ഐ.ക്യൂ.എ.സി കോ-ഓർഡിനേറ്റർ ഡോ.വിനീത് കെ.എം. എന്നിവർ ആംശസകളും, ശില്പശാല കോ-ഓർഡിനേറ്റർ ഡോ.പ്രശാന്ത്കുമാർ. കെ.പി നന്ദിയും പറഞ്ഞു.