പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സാബു സെബാസ്റ്റ്യൻ ജനുവരി ആറ്, ഏഴ്,13,14,20,21,27,28 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും ഒൻപതിനും 31നും പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17നും 24നും മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസ്സുകളും, ഇൻഷൂറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.

കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ കെ.വി.രാധാകൃഷ്ണൻ ജനുവരി ഏഴ്,14,21 തിയ്യതികളിൽ കണ്ണൂർ ലേബർ കോടതിയിലും 28ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 23നും, 24നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 31ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും ഏട്ട്, ഒൻപത്, പത്ത്, 15,16,17 തിയ്യതികളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.

ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ എം.ബി.പ്രജിത്ത് ജനുവരി ഒൻപത്, പത്ത്, 16, 17, 23, 24, 30, 31 തിയ്യതികളിൽ എറണാകുളം ലേബർ കോടതിയിലും 14ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്‌സിലുളള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 28ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജനുവരി 25ന് പീരുമേടും ഏഴ്, 21, 28 തിയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.