വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വാളകം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ശതാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അധ്യയന വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് അക്കാദമിക രംഗത്തെ മികവിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

നികുതി വിഹിതം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിരോധിക്കുകയാണ്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ഇച്ഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്പിന്നിങ് മില്‍ ചെയര്‍മാന്‍ ജോര്‍ജ് മാത്യു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, വൈസ് പ്രസിഡന്റ് പി കെ ജോണ്‍സണ്‍, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവന്‍, കെ പി മോഹനന്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി തോമസ്, വാര്‍ഡ് അംഗം ജോര്‍ജ് കുട്ടി ജോര്‍ജ്, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളായ സുനില്‍ പി. ഡാനിയേല്‍, മഞ്ജു മോഹന്‍, മുരളീധരന്‍ പിള്ള, ഗീതാ കേശവന്‍കുട്ടി, ജലജ ശ്രീകുമാര്‍, എ ഇ ഒ ഷാജി,    രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.