വയനാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ  ആഭിമുഖ്യത്തില്‍ വയനാട്  മുസ്ലീം ഓര്‍ഫനേജ് ഡഫ് & ഡംമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ഏകദിന കരിയര്‍ ശില്പശാല സംഘടിപ്പിച്ചു.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ്  പി.കെ.സുമയ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അദ്ധ്യാപകരായ കെ.കെ.റഫീഖ്, പി.നുഹുമാന്‍, ഇ.ടി.റിഷാദ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ആലിക്കോയ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍  എം.ജെ.അനുമോദ് തുടങ്ങിയവര്‍ സംസാരിച്ചു.