തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ നടത്തുന്ന റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഫെബ്രുവരി അഞ്ച്. വിശദവിവരങ്ങൾക്ക്: www.cet.ac.in.  ഫോൺ: 9447344250, 9495828145.