കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിനെ (പുരുഷൻ) നിയമിക്കുന്നു. ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. 23ന് തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസിൽ സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്നപ്പെടുന്നവർ ഹാഡ്/ഡി.ഒ.എച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡി.ഒ.എച്ച് പരിശീലനം ഒഡെപെക്ക് നൽകും. താൽപര്യമുളളവർ www.odepc.kerala.gov.in ൽ 21നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2329440/41/42/43 ഇ-മെയിൽ:  gcc@odepc.in.