പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ സംസ്‌കൃത സെമിനാര്‍ സംഘടിപ്പിച്ചു. തിരുവല്ല വി.ജി.എം ഹാളില്‍ നടന്ന സെമിനാര്‍ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പടയനി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍പിള്ള, ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ആര്‍.എസ്. ഷിബു, ഡോ സുനീതാദേവി, എലിയാമ്മ തോമസ്, ബീനറാണി, ഡോ  സുനില്‍ കോരോത്ത് എന്നിവര്‍ സംസാരിച്ചു.
ദ്രാവിഡ ഭാഷകളിലെ സംസ്‌കൃത പ്രഭാവത്തെക്കുറിച്ച് ശൃംഗേരി രാഷ്ട്രീയ സംസ്‌കൃത ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. രാഘവേന്ദ്രഭട്ട് വിഷയാവതരണം നടത്തി. സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മറ്റി അംഗം പ്രൊഫ.വി. മാധവന്‍പിള്ള മോഡറേറ്ററായിരുന്നു. ഡോ.കെ. വിശ്വനാഥന്‍, ഡോ.ഹരികൃഷ്ണ ശര്‍മ്മ, ഹരിപ്രസാദ് കടമ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജയകുമാര ശര്‍മ്മ സ്വാഗതവും ആര്‍.രമേശ് ബാബു നന്ദിയും പറഞ്ഞു.