ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി  പരിഹരിക്കുന്നതിന്റെ ഭാഗമായി  ജില്ലാതല പട്ടയമേള ജനുവരി 24ന് രാവിലെ കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരീഷ്ഹാളില്‍ നടക്കും. രാവിലെ 11ന്  വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ റവന്യൂ
വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടക
സമിതി  ചെയര്‍മാന്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു.

പട്ടയമേളയില്‍ വനാവകാശ രേഖകള്‍ ഉള്‍പ്പെടെ 8000 പട്ടയങ്ങള്‍ വിതരണചെയ്യും. ജില്ലയിലെ
18 കോളനികളില്‍ തമസിക്കുന്ന 1500ല്‍ അധികം കുടുംബങ്ങള്‍ക്ക് പട്ടയം
നല്‍കുന്നതിന്  പ്രത്യേക  പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍
അറിയിച്ചു.      ഇതില്‍ വനാവകാശരേഖ- 646, ലാന്‍ഡ് ട്രിബ്യൂണല്‍- 39,
മുന്‍സിപ്പല്‍- 15, എച്ച്.ആര്‍.സി- 136, 1993  (റൂള്‍ )- 1868, 1964
(റൂള്‍)- 5397 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്ന പട്ടയങ്ങള്‍.
പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിന് എല്ലാവിധ ഒരുക്കങ്ങളും
പുരോഗമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.  പത്രസമ്മേളനത്തില്‍
പബ്ലിസിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍  ഓഫീസര്‍ എന്‍.
സതീഷ്‌കുമാര്‍, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ സാബു കെ. ഐസക്, അഡീഷണല്‍
എല്‍.ആര്‍ തഹസീല്‍ദാര്‍ സി.പി രാജേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.