പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ  യുവജനകാര്യ  കായിക മന്ത്രാലയത്തിന്റെ  ജില്ലാതല യുവജന കണ്‍വെന്‍ഷനും  യുവജന വാരാഘോഷ സമാപനവും നടത്തി.  ആന്റോ ആന്റണി  എം.പി ജില്ലാതല  യൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം  ചെയ്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോര്‍ജ് മാമന്‍ കൊണ്ടൂര്‍   സ്‌പോര്‍ട്‌സ്  ഉപകരണ  വിതരണം ഉദ്ഘാടനം  ചെയ്തു.
  നെഹ്‌റു യുവകേന്ദ്ര  ജില്ലാ  യൂത്ത് കോ-ഓര്‍ഡിനേറ്റര്‍  പി.സന്ദീപ് ഉണ്ണികൃഷ്ണന്‍  അധ്യക്ഷത വഹിച്ചു.   ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  ആര്‍ ശ്രീലേഖ, റ്റി.കെ അബ്ദുള്‍ എന്നിവര്‍ പ്രസംഗിച്ചു.   ജില്ലയിലെ മികച്ച യൂത്ത്  ക്ലബ്  അവാര്‍ഡ്  ബ്രദേഴ്‌സ് സാംസ്‌കാരിക കേന്ദ്രം ആന്‍ഡ് ഗ്രന്ഥശാല കൈതയ്ക്കല്‍ ആനയടിക്ക് ലഭിച്ചു.സ്വഛ് ഭാരത്  സമ്മര്‍ ഇന്റേണ്‍ഷിപ്പ്  അവാര്‍ഡ് അനശ്വര ആര്‍ട്‌സ്  ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്  മലയില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്  ക്ലബ്  കുളനട , മണ്ണടി സേവാ സംഘം  എന്നിവര്‍ക്ക്  ലഭിച്ചു.