കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്ത്രപ്ര ആദിവാസി ആദിവാസി കോളനിയിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പു വച്ചു. ഗുണഭോക്താക്കളും ഗോത്ര ജീവിക സ്വയം സഹായ സംഘം പ്രതിനിധികളും തമ്മിലാണ് കരാർ ഒപ്പിട്ടത്. പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ പി.പുകഴേന്തി അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു, വൈസ് പ്രസിഡന്റ് കെ.ജെ.ജോസ്, വാർഡംഗം സുശീല ലൗജൻ, ഉരു മൂപ്പൻ കുട്ടൻ ഗോപാലൻ, ആർ.ഡി.എം ഡപ്യൂട്ടി ഡയറക്ടർ കെ.കൃഷ്ണപ്രകാശ്, റ്റി.ഡി.ഒ ജി.അനിൽകുമാർ, ആർ.നാരായണൻകുട്ടി, പി.ജി. അനിത തുടങ്ങിയവർ സംബന്ധിച്ചു. ഗോത്ര ജീവിക പദ്ധതിയിലൂടെ കെട്ടിട നിർമ്മാണത്തിൽ പരിശീലനം ലഭിച്ച പട്ടിക വർഗ യുവാക്കളുടെ സ്വാശ്രയ സംഘങ്ങളാണ് ഇവിടെ വീടുകളുടെ നിർമ്മാണം നടത്തുന്നത്.